കാഞ്ഞങ്ങാട്ട് യുവാവിന് നേരെ വാള്‍ വീശിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍

അജാനൂര്‍ തെക്കേപ്പുറത്തെ സമീറിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-06-17 06:25 GMT

കാഞ്ഞങ്ങാട്: യുവാവിന് നേരെ വാള്‍ വീശിയ കേസില്‍ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂര്‍ തെക്കേപ്പുറത്തെ സമീറിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കേപ്പുറത്തെ എം മുഹമ്മദ് മുബാഷി(30)ന് നേരെ വാള്‍ വീശിയ കേസിലെ പ്രതികളിലൊരാളാണ് സമീര്‍.

കഴിഞ്ഞ ദിവസം രാത്രി തെക്കേപ്പുറം കൃഷിഭവന്റെ പച്ചക്കറി കടക്ക് സമീപം കാറിലെത്തിയ സമീറും മറ്റൊരാളും മുബാഷിന് നേരെ വാള്‍ വീശുകയായിരുന്നു. മുബാഷിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

അക്രമത്തിന് ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സമീറിനെ പൊലീസ് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാണ് പിടികൂടിയത്. പ്രദേശത്തെ ലഹരി വില്‍പ്പനയെ എതിര്‍ത്തതാണ് അക്രമത്തിന് കാരണം.

Similar News