വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി വാഹനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞങ്ങാട് കല്ലൂരാവി ബാവ നഗറിലെ മുഹമ്മദ് കുഞ്ഞി മദനിയാണ് മരിച്ചത്.;

Update: 2025-05-18 08:29 GMT

കാഞ്ഞങ്ങാട്: വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി വാഹനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞങ്ങാട് കല്ലൂരാവി ബാവ നഗറിലെ മുഹമ്മദ് കുഞ്ഞി മദനി (58)യാണ് മരിച്ചത്. കാസര്‍കോട്ടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ വാഹനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: അസ്മ. മക്കള്‍: നുഹ്‌മാന്‍(ഗള്‍ഫ് ), നഹീമ, മുഹമ്മദ് സിനാന്‍. മരുമക്കള്‍: റാഷിദ് ബാവ നഗര്‍, ഹിബ ഫാത്തിമ കുശാല്‍ നഗര്‍. ഒരാഴ്ച മുമ്പാണ് മുഹമ്മദ് കുഞ്ഞി മദനി ഗള്‍ഫില്‍ നിന്നും എത്തിയത് എന്നാണ് അറിയുന്നത്.

Similar News