കാഞ്ഞങ്ങാട്ട് കോടതി മുറിയിലെ ഫാന്‍ പൊട്ടി ജീവനക്കാരിയുടെ തലയില്‍ വീണ് പരിക്ക്

പിലിക്കോട് കോതോളിയിലെ കെ.വി. രമ്യയ്ക്കാണ് പരിക്കേറ്റത്.;

Update: 2025-04-27 06:29 GMT

കാഞ്ഞങ്ങാട്: കോടതി മുറിയിലെ വാള്‍ ഫാന്‍ പൊട്ടി ജീവനക്കാരിയുടെ തലയില്‍ വീണ് പരിക്ക്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചു.

പിലിക്കോട് കോതോളിയിലെ കെ.വി. രമ്യയ്ക്കാണ് പരിക്കേറ്റത്. ഫാനിനു കീഴിൽ കസേരയിലിരുന്ന് ജോലി ചെയ്യുകയായിരുന്ന രമ്യയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റു.ഓഫീസ് മുറിയിലെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന പുതിയ ഫാനാണ് താഴെ വീണത്. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രമ്യയുടെ തലക്ക് മൂന്ന് തുന്നിക്കെട്ടുണ്ട്.

Similar News