ചേറ്റുകുണ്ടില്‍ തട്ടുകടക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്ന് എം.ഡി.എം.എ പിടികൂടി: കല്ലൂരാവി സ്വദേശി അറസ്റ്റില്‍

കുഞ്ഞിപ്പുരയിലെ കെ.ജംഷീറിനെയാണ് ബേക്കല്‍ എസ്.ഐ സവ്യ സാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.;

Update: 2025-06-08 07:06 GMT

കാഞ്ഞങ്ങാട്: ചേറ്റുകുണ്ടില്‍ തട്ടുകടക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്ന് പൊലീസ് എം.ഡി.എം.എ പിടികൂടി. ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കല്ലൂരാവി കുഞ്ഞിപ്പുരയിലെ കെ.ജംഷീറിനെ(30)യാണ് ബേക്കല്‍ എസ്.ഐ സവ്യ സാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രിയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘം ചേറ്റുകുണ്ടിലെ തട്ടുകടക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ പരിശോധിച്ച് 0.670ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. മയക്കുമരുന്നും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവര്‍ ജംഷീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രൊബേഷണല്‍ എസ്. ഐ മാരായ എം.എന്‍ മനു കൃഷ്ണന്‍, അഖില്‍ സെബാസ്റ്റ്യന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Similar News