മരംപൊട്ടി ബൈക്കിന് മുകളില്‍ വീണ് മാധ്യമപ്രവര്‍ത്തകന് പരിക്ക്
കാസര്‍കോട് വിഷന്റെ ക്യാമറാമാനായ മടിക്കൈ ആലയി അടമ്പിലെ സജേഷിനാണ് പരിക്കേറ്റത്;
By : Online correspondent
Update: 2025-05-28 03:59 GMT
കാഞ്ഞങ്ങാട്: മരംപൊട്ടി ബൈക്കിന് മുകളില്‍ വീണ് മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റു. കാസര്‍കോട് വിഷന്റെ ക്യാമറാമാനായ മടിക്കൈ ആലയി അടമ്പിലെ സജേഷിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ചെമ്മട്ടംവയലിലാണ് അപകടമുണ്ടായത്.
സജേഷ് ബൈക്കില്‍ കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെ ചെമ്മട്ടംവയല്‍ കുറ്റിയടുക്കത്ത് ശക്തമായ കാറ്റില്‍ മരം പൊട്ടി ബൈക്കിന് മുകളില്‍ വീഴുകയായിരുന്നു. സജേഷ് തെറിച്ച് മറ്റൊരു വശത്തേക്ക് വീണതിനാല്‍ മരം ശരീരത്തില്‍ പതിച്ചില്ല. പരിക്കുകളോടെ രക്ഷപ്പെട്ട സജേഷ് ആശുപത്രിയില്‍ ചികിത്സ തേടി. ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു.