വീടിന് സമീപത്തെ ഷെഡില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍
കിനാനൂര്‍ കരിന്തളം കാവി മൂലയിലെ രാമചന്ദ്രന്റെ ഭാര്യ കെ ലീലയാണ് മരിച്ചത്.;
By : Online correspondent
Update: 2025-04-09 14:25 GMT
കാഞ്ഞങ്ങാട്: വീട്ടമ്മയെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കിനാനൂര്‍ കരിന്തളം കാവി മൂലയിലെ രാമചന്ദ്രന്റെ ഭാര്യ കെ ലീല(56)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പരേതരായ കിനാനൂരിലെ അമ്പൂട്ടിയുടേയും പാറുവിന്റെയും മകളാണ്. മുന്‍ ദിനേശ് ബീഡി തൊഴിലാളിയാണ്. മക്കള്‍ : അഖില്‍, അതുല്‍. മരുമകള്‍: സയന. സഹോദരങ്ങള്‍: രത്‌നാവതി, നാരായണന്‍, സുധാകരന്‍.