ഹൊസ് ദുര്‍ഗ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥ കുഴഞ്ഞുവീണ് മരിച്ചു
വെസ്റ്റ് എളേരി മുടന്തന്‍ പാറയിലെ കെ സ്വപ്നയാണ് മരിച്ചത്;
By : Online correspondent
Update: 2025-04-16 14:34 GMT
കാഞ്ഞങ്ങാട്: ഹൊസ് ദുര്‍ഗ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു. വെസ്റ്റ് എളേരി മുടന്തന്‍ പാറയിലെ കെ സ്വപ്ന(37)യാണ് കുഴഞ്ഞുവീണത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
സഹപ്രവര്‍ത്തകര്‍ ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് മരണം സംഭവിച്ചു. ഭര്‍ത്താവ്: പി കെ മനോജ്. മക്കള്‍: സന്മയ, മാളവിക.