ഹന്ന സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയുടെ വാഹനം തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ക്കും ജീവനക്കാരനും പരിക്ക്
ഡ്രൈവര്‍ ഉബൈദുള്ള, സെയില്‍സ് മാന്‍ അസൈനാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്;
By : Online correspondent
Update: 2025-10-15 05:20 GMT
കാഞ്ഞങ്ങാട്: ഹന്ന സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയുടെ വാഹനം തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ക്കും ജീവനക്കാരനും അപകടത്തില്‍ നിസാരമായി പരിക്കേറ്റു. ഡ്രൈവര്‍ ഉബൈദുള്ള, സെയില്‍സ് മാന്‍ അസൈനാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ രാജപുരം ടാഗോര്‍ സ്‌കൂളിന് മുന്നിലെ വളവിലാണ് അപകടമുണ്ടായത്.
വാഹനം സ്‌കൂളിന് മുന്നിലെ വളവില്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. കടകളിലേക്കുള്ള സാധനങ്ങള്‍ വിതരണം ചെയ്ത് പാറപ്പള്ളിയിലെ കമ്പനിയിലേക്ക് മടങ്ങുകയായിരുന്ന ഹന്ന കമ്പനിയുടെ മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. വാഹനം പിന്നീട് റോഡില്‍ നിന്ന് ഉയര്‍ത്തി മാറ്റി.