വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 2 പവന്റെ സ്വര്‍ണമാല കവര്‍ന്നതായി പരാതി: പ്രതിയെക്കുറിച്ച് സൂചന
തായന്നൂര്‍ മുക്കുഴിയിലെ കെ.എസ് സുമതിയുടെ സ്വര്‍ണമാലയാണ് മോഷണം പോയത്;
By : Online correspondent
Update: 2025-05-25 06:45 GMT
കാഞ്ഞങ്ങാട്: വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാല കവര്‍ന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തായന്നൂര്‍ മുക്കുഴിയിലെ കെ.എസ് സുമതി(76)യുടെ പരാതിയിലാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
സുമതിയമ്മ വീട്ടിലെ കിടപ്പുമുറിയില്‍ കിടക്കക്കടിയില്‍ പേഴ് സില്‍ സൂക്ഷിച്ചിരുന്ന രണ്ടുപവന്റെ സ്വര്‍ണമാലയാണ് മോഷണം പോയത്. സുമതി പൊലീസില്‍ നല്‍കിയ പരാതിയില്‍ ബന്ധുവിനെ സംശയിക്കുന്നതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. അടുത്ത ദിവസം തന്നെ ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്.