സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
ദേവന്‍ റോഡ് ഗ്രോ ടെക്കിന് സമീപത്തെ ദേവദാസ് കാമത്ത് ആണ് മരിച്ചത്;
By : Online correspondent
Update: 2025-09-22 04:14 GMT
കാഞ്ഞങ്ങാട്: സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ദിവസ നിക്ഷേപ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേവന്‍ റോഡ് ഗ്രോ ടെക്കിന് സമീപത്തെ ദേവദാസ് കാമത്ത്(64) ആണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ദേവദാസ് കാമത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷ്ണ കാമത്തിന്റെ മകനാണ്. സഹോദരങ്ങള്‍: ലക്ഷ്മണന്‍ കാമത്ത്(റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക്), പരേതരായ ലക്ഷ്മിഭായി (പാടിയോട്ടുചാല്‍), നരസിംഹ കാമത്ത്. സംഭവത്തില്‍ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.