10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അന്തിമവാദം തുടങ്ങി; വിധി ഉടന്‍
കേസില്‍ 62 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.;
കാഞ്ഞങ്ങാട്: ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടന്നക്കാട്ട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണകമ്മല്‍ മോഷ്ടിക്കുകയും ചെയ്ത കേസിന്റെ അന്തിമവാദം ഹൊസ് ദുര്‍ഗ് പോക്സോ കോടതിയില്‍ ആരംഭിച്ചു.
വാദി ഭാഗത്തെയും പ്രതി ഭാഗത്തെയും സാക്ഷി വിസ്താരം പൂര്‍ത്തിയായതോടെയാണ് അന്തിമവാദം തുടങ്ങിയത്. കേസില്‍ 62 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കുടക് നാപ്പോകുവിലെ പി.എ സലീം(36) കേസിലെ ഒന്നാംപ്രതിയും സഹോദരി സുവൈബ(20) രണ്ടാംപ്രതിയുമായ കേസില്‍ വാദി ഭാഗത്തെയും പ്രതി ഭാഗത്തെയും അഭിഭാഷകര്‍ തമ്മിലുള്ള വാദ പ്രതിവാദമാണ് നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ കേസില്‍ ഉടന്‍ തന്നെ വിധിയുണ്ടാകും.
2024 മെയ് 15ന് പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ സലീം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണക്കമ്മല്‍ തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്. സ്വര്‍ണക്കമ്മല്‍ വില്‍ക്കാന്‍ സഹായിച്ചതിനാണ് സഹോദരിയെ കേസില്‍ പ്രതി ചേര്‍ത്തത്.