വിമാന ദുരന്തത്തില്‍ മരിച്ച നഴ് സിനെതിരെ എഫ്.ബി കമന്റ്; വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ പവിത്രനാണ് സസ്‌പെന്‍ഷനിലായത്;

Update: 2025-06-13 06:38 GMT

കാഞ്ഞങ്ങാട്: വിമാന ദുരന്തത്തില്‍ മരിച്ച മലയാളി യുവതിയെ അധിക്ഷേപിച്ച് ഫേസ് ബുക്ക് കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാരെ ജില്ലാ കലക്ടര്‍ സസ്‌പെന്റ് ചെയ്തു. മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ പവിത്രനാണ് സസ്‌പെന്‍ഷനിലായത്. വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ പത്തനംതിട്ട സ്വദേശിനി രഞ്ജിത ആര്‍. നായരെയാണ് അധിക്ഷേപിച്ചത്.

സംഭവം വിവാദമായതോടെ അന്വേഷണം നടത്തി പവിത്രനെ ജില്ലാ കലക്ടര്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു. യു.കെയില്‍ നഴ്‌സായ രഞ്ജിത സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അവധിയെടുത്താണ് ജോലി ചെയ്യുന്നത്.

അഞ്ചുവര്‍ഷം കൂടി അവധി എടുക്കാനാണ് നാട്ടിലെത്തിയത്. വിദേശത്ത് ജോലി ചെയ്യുന്നതിനെ ബന്ധപ്പെടുത്തി മോശമായാണ് പവിത്രന്‍ കമന്റിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞെങ്കിലും നടപടി വേണമെന്ന് വ്യാപകമായ ആവശ്യം ഉയരുകയുണ്ടായി.

Similar News