ക്വാര്‍ട്ടേഴ് സിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് പരിക്കേറ്റ വയോധിക മരിച്ചു

ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ മലബാര്‍ ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന സുധയാണ് മരിച്ചത്.;

Update: 2025-05-14 06:00 GMT

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ് സിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു. ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ മലബാര്‍ ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന സുധ (68) യാണ് മരിച്ചത്.

ഈ മാസം 11നാണ് സംഭവം. മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ്: പുണ്ഡലിംഗറാവു.

Similar News