വയോധികന്‍ വീട്ടിലെ കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍

തിമരി എറുവാട്ട് അതിരുകുന്നിലെ കൈച്ചിറമറ്റം ബേബി ദേവസ്യയാണ് മരിച്ചത്;

Update: 2025-09-06 05:43 GMT

കാഞ്ഞങ്ങാട്: വയോധികനെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമരി എറുവാട്ട് അതിരുകുന്നിലെ കൈച്ചിറമറ്റം ബേബി ദേവസ്യ(75)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പാലാവയലിലെ വാടകവീട്ടില്‍ കാര്‍ പോര്‍ച്ചിലെ ഇരുമ്പ് പൈപ്പിലാണ് ബേബി ദേവസ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News