കാഞ്ഞങ്ങാട്ട് വയോധികന്‍ കൊടും ചൂടില്‍ തളര്‍ന്നുവീണു; ആശുപത്രിയിലെത്തിച്ച് അഗ്നിരക്ഷാസേന
കൊളവയലിലെ കൃഷ്ണന്‍ ആണ് ചൊവ്വാഴ്ച ഉച്ചക്ക് പുതിയ കോട്ട മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണത്.;
By : Online correspondent
Update: 2025-05-14 04:21 GMT
കാഞ്ഞങ്ങാട്: മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ വയോധികന്‍ കൊടും ചൂടില്‍ തളര്‍ന്നുവീണു. കൊളവയലിലെ കൃഷ്ണന്‍(67) ആണ് ചൊവ്വാഴ്ച ഉച്ചക്ക് പുതിയ കോട്ട മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണത്.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി കൃഷ്ണനെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊടും ചൂടില്‍ ക്ഷീണമനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൃഷ്ണന്‍ തളര്‍ന്നുവീണത്.