ഡി.ആര്‍.എം കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിക്കും; വികസന പ്രവര്‍ത്തന പുരോഗതി വിലയിരുത്തും
അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ എസ്. ജയകൃഷ്ണന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സന്ദര്‍ശിച്ചിരുന്നു;
By : Online correspondent
Update: 2025-09-29 05:19 GMT
കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മധുകര്‍ റോട്ട് കാഞ്ഞങ്ങാട് സന്ദര്‍ശിക്കും. ഇതിന് മുന്നോടിയായി അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ എസ്. ജയകൃഷ്ണന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സന്ദര്‍ശിച്ചിരുന്നു.
യാത്രക്കാര്‍ക്കായി ഏറെ സൗകര്യമൊരുക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവരികയാണ്. റെയില്‍ പാളങ്ങളുടെ എണ്ണം കൂട്ടുന്നതോടൊപ്പം അഞ്ചാം പ്ലാറ്റ് ഫോം സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.