കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചു: ഭര്‍ത്താവുള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്
പടന്നക്കാട് ദാറുല്‍ അമീന്‍ ഹൗസിലെ സി കെ സാജിദയുടെ പരാതിയിലാണ് നടപടി;
By : Online correspondent
Update: 2025-06-15 06:29 GMT
കാഞ്ഞങ്ങാട്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പടന്നക്കാട് ദാറുല്‍ അമീന്‍ ഹൗസിലെ സി കെ സാജിദ(44)യുടെ പരാതിയില്‍ ഭര്‍ത്താവ് ബല്ല കടപ്പുറത്തെ എം കെ ഹംസ, ഭര്‍തൃമാതാവ് ആയിഷ, സഹോദരങ്ങളായ ഫാത്തിമ, സുബൈര്‍, മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
വിവാഹവേളയില്‍ സാജിദയുടെ വീട്ടുകാര്‍ ഹംസക്ക് സ്വര്‍ണ്ണവും പണവും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ വിവാഹശേഷം കൂടുതല്‍ സ്വര്‍ണ്ണവും പണവും വേണമെന്ന് ആവശ്യപ്പെട്ട് സാജിദയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പീഡനം അസഹ്യമായതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയ സാജിദ പിന്നീട് പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.