പെരിയാട്ടടുക്കത്തും ദേശീയ പാതയില്‍ വിള്ളല്‍

ഈ റോഡില്‍ കൂടി വാഹനങ്ങളെ കടത്തി വിടാന്‍ തുടങ്ങിയിട്ടില്ല.;

Update: 2025-05-30 11:31 GMT

പെരിയാട്ടാട്ടടുക്കം : പെരിയാട്ടടുക്കത്തും ദേശീയ പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. പെരിയാട്ടടുക്കം ടൗണില്‍ അടിപ്പാതയുടെ രണ്ട് ഭാഗങ്ങളിലും ടാറിങ് അടക്കമുള്ള ജോലികള്‍ തീര്‍ത്ത ഭാഗത്താണ് മീറ്ററുകളോളം ദൂരത്തില്‍ വിള്ളല്‍ പ്രത്യേക്ഷപ്പെട്ടത്.

ഈ റോഡില്‍ കൂടി വാഹനങ്ങളെ കടത്തി വിടാന്‍ തുടങ്ങിയിട്ടില്ല. വിവരമറിഞ്ഞ് ദേശീയപാത നിര്‍മ്മാണ കമ്പനിയായ മേഘയുടെ പ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയിരുന്നു.

Similar News