വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
ഇരിയ പള്ളിക്ക് സമീപത്തെ നിഹാലിനെ ആണ് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായത്;
By : Online correspondent
Update: 2025-06-18 06:33 GMT
കാഞ്ഞങ്ങാട് : വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ഇരിയ പള്ളിക്ക് സമീപത്തെ നിഹാലിനെ(17) ആണ് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായത്. നിഹാല്‍ ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു.
രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.