സ്‌കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്നതായി പരാതി
പള്ളിക്കര ജി.എം. യുപി സ്‌കൂളിലാണ് കവര്‍ച്ച നടന്നത്;
By : Online correspondent
Update: 2025-07-07 06:55 GMT
കാഞ്ഞങ്ങാട്: സ്‌കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്നതായി പരാതി. കല്ലിങ്കാലിലെ പള്ളിക്കര ജി.എം. യുപി സ്‌കൂളിലാണ് കവര്‍ച്ച നടന്നത്. സ്‌കൂള്‍ ഓഫീസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച 8000 രൂപയാണ് മോഷണം പോയത്. തിങ്കളാഴ്ച രാവിലെ പ്രഥമാധ്യാപകന്‍ ഹരി സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്.
സ്‌കൂളിന്റെ പാചകപ്പുരയും പ്രീ പ്രൈമറി ക്ലാസ്സും കുത്തിത്തുറന്ന നിലയിലാണ്. മോഷ്ടാവ് ഇതുവഴി അകത്തു കടന്ന് ഓഫീസ് മുറി തകര്‍ത്തതാണെന്ന് സംശയിക്കുന്നു. മോഷണം സംബന്ധിച്ച് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. പിടിഎ ഭാരവാഹികളെയും വിവരം അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.