പണപ്പിരിവ് നടത്തിയെന്നാരോപിച്ച് 18കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി
മുസമ്മില്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു;
By : Online correspondent
Update: 2025-05-10 05:30 GMT
കാഞ്ഞങ്ങാട്: നാട്ടില്‍ പണപ്പിരിവ് നടത്തിയെന്നാരോപിച്ച് 18കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. ഹൊസ് ദുര്‍ഗ് ബദരിയ നഗറിലെ പി. ഷിഹാനാണ് മര്‍ദ്ദനമേറ്റത്. മുസമ്മില്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രി വീടിനടുത്തുവെച്ചാണ് സംഭവം. ബൈക്കിലും സ്‌കൂട്ടറിലുമെത്തിയ സംഘം ഷിഹാനെ സ്‌കൂട്ടറില്‍ കൊണ്ടുപോയി കല്ലൂരാവി മുണ്ടത്തോട് വെച്ച് തലയ്ക്കും മുഖത്തും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് മീനാപ്പീസ് കടപ്പുറത്ത് കൊണ്ടുപോയും മര്‍ദ്ദനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നുണ്ട്.