മാതാവിന്റെ ബാധയകറ്റാനെത്തിയ ആള്‍ക്കൊപ്പം മകള്‍ നാടുവിട്ടതായി പരാതി
ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 18 കാരിയാണ് ആത്മീയ ചികിത്സ നടത്തുന്ന ആള്‍ക്കൊപ്പം നാടുവിട്ടത്;
കാഞ്ഞങ്ങാട്: മാതാവിന്റെ ബാധയകറ്റാനെത്തിയ ആള്‍ക്കൊപ്പം കോളജ് വിദ്യാര്‍ത്ഥിനിയായ മകള്‍ നാടുവിട്ടതായി പരാതി. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 18 കാരിയാണ് ആത്മീയ ചികിത്സ നടത്തുന്ന ആള്‍ക്കൊപ്പം നാടുവിട്ടത്. കഴിഞ്ഞദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാവിന്റെ ബാധ അകറ്റുന്നതിനുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. വീണ്ടും വരാമെന്ന് പറഞ്ഞ് പുറപ്പെടാനൊരുങ്ങിയ ആത്മീയ ചികിത്സകന്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് 18കാരിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് ബന്ധുക്കള്‍ സംശയിക്കുന്നു.
പെണ്‍കുട്ടി ആത്മീയ ചികിത്സകനൊപ്പം പോയതായി ഉറപ്പാക്കിയ വീട്ടുകാര്‍ ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ കാഞ്ഞങ്ങാട് ഭാഗത്തെ വിവിധ വീടുകളില്‍ ആത്മീയ ചികിത്സയ്ക്ക് പോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.