വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ആള്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി
തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ നോര്‍ത്തിലെ പി.എം.എച്ച് അബൂബക്കറിനെതിരെയാണ് കേസെടുത്തത്;
By : Online correspondent
Update: 2025-08-27 07:00 GMT
കാഞ്ഞങ്ങാട്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ആള്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ നോര്‍ത്തിലെ പി.എം.എച്ച് അബൂബക്കറി (42)നെതിരെ ചന്തേര പൊലീസ് കേസെടുത്തു.
വടക്കേ കൊവ്വലിലെ 48 കാരിയുടെ പരാതിയിലാണ് കേസ്. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൈക്ക് പിടിച്ച് വലിക്കുകയും മുഖത്ത് സ്പര്‍ശിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. എതിര്‍പ്പ് അവഗണിച്ച് പിന്നീട് വാട്‌സ് ആപ്പില്‍ സന്ദേശം അയച്ച് പിന്തുടര്‍ന്നതായും പരാതിയിലുണ്ട്.