പുല്ലൂര്‍ കേളോത്ത് വീടിന് മുകളില്‍ തെങ്ങ് വീണു: വരാന്തയില്‍ ഇരിക്കുകയായിരുന്ന ദമ്പതികളും ചെറുമകനും അത്ഭുതകരമായി രക്ഷപ്പെട്ടു
ശക്തമായ കാറ്റില്‍ വീട്ടുമുറ്റത്തെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണ് വീടിന് മുകളില്‍ പതിക്കുകയായിരുന്നു.;
By : Online correspondent
Update: 2025-04-30 09:55 GMT
കാഞ്ഞങ്ങാട്: പുല്ലൂര്‍ കേളോത്ത് വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. കേളോത്തെ കെ.ടി ഭാസ്‌കരന്റെ കോണ്‍ക്രീറ്റ് വീടിന് മുകളിലാണ് തെങ്ങ് വീണത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ശക്തമായ കാറ്റില്‍ വീട്ടുമുറ്റത്തെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണ് വീടിന് മുകളില്‍ പതിക്കുകയായിരുന്നു.
ലൈനില്‍ നിന്ന് തീപ്പൊരി ചിതറിയെങ്കിലും ഭാഗ്യം കൊണ്ട് തീ പിടിച്ചില്ല. വീടിന്റെ മുന്‍ഭാഗത്തെ ഷീറ്റ് തകര്‍ന്നു. ഈ സമയം ഭാസ്‌കരനും ഭാര്യ നിര്‍മ്മലയും മകളുടെ മകന്‍ ദേവനന്ദും വീട്ടു വരാന്തയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇവര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തെങ്ങ് വീഴുന്നത് കണ്ടപ്പോള്‍ തന്നെ ഇവര്‍ പുറത്തേക്കോടിയതിനാലാണ് വന്‍ അപകടം ഒഴിവായത്.