കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് ബൈക്ക് കവര്‍ന്ന മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം പുറത്തു വന്നു
പ്രതിയെ എത്രയും പെട്ടെന്ന് തന്നെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.;
By : Online correspondent
Update: 2025-05-09 15:01 GMT
കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് ബൈക്ക് കവര്‍ന്ന മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം പുറത്തു വന്നു. ഏപ്രില്‍ 25ന് രാവിലെ 8.30നും വൈകിട്ട് 5മണിക്കും ഇടയിലുള്ള സമയത്താണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം മത്സ്യമാര്‍ക്കറ്റ് പരിസരത്തു നിന്നും ബൈക്ക് മോഷണം പോയത്.
ഇതു സംബന്ധിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയിലാണ് മോഷ്ടാ വിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചത്. പ്രതിയെ എത്രയും പെട്ടെന്ന് തന്നെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.