പട്ടാപ്പകല്‍ 20 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി: യുവാവിനെതിരെ കേസ്

ഒഴിഞ്ഞ വളപ്പിലെ അഭിലാഷിനെതിരെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്;

Update: 2025-06-25 11:16 GMT

കാഞ്ഞങ്ങാട്: യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 20കാരിയുടെ പരാതിയില്‍ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ അഭിലാഷി(25)നെതിരെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്.

മെയ് 17ന് രാവിലെ 10മണിക്ക് അഭിലാഷ് വീട്ടില്‍ അതിക്രമിച്ചു കടന്ന് യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതോടെ ഒളിവില്‍ പോയ യുവിവാനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Similar News