വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി സമാന്തര ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍
ചാലിങ്കാലിലെ സി.കെ വിനീഷിനെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.;
കാഞ്ഞങ്ങാട്: വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി സമാന്തര ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. കള്ളാര്‍ കാഞ്ഞിരത്തടി ചാലിങ്കാലിലെ സി.കെ വിനീഷിനെ(42)യാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് ചുള്ളിക്കരയില്‍ നിന്നാണ് വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് ചൂതാട്ടക്കേസുകളില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന കൊട്ടോടിയിലെ പ്രഭാകരനാണ് ഈ കേസിലെ രണ്ടാംപ്രതി. മൂന്നാംപ്രതി ഷിബു ഒളിവിലാണ്.
വിനീഷ് ഡ്രൈവറായി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചാണ് സമാന്തര ലോട്ടറി ചൂതാട്ടം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവര്‍ തന്നെയാണ് വാട്സ് ആപ് ഗ്രൂപ്പിന്റെ ആഡ്മിന്‍മാരായി പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. രാജപുരം എസ്.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.