വീട്ടില്‍ കളിക്കാനെത്തിയ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: 60 കാരനെതിരെ കേസ്
സംഭവം നടന്നത് മറ്റു കുട്ടികള്‍ക്കൊപ്പം ബന്ധു വീട്ടില്‍ കളിക്കാനെത്തിയപ്പോള്‍;
By : Online correspondent
Update: 2025-05-11 10:31 GMT
കാഞ്ഞങ്ങാട്: വീട്ടില്‍ കളിക്കാനെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മറ്റു കുട്ടികള്‍ക്കൊപ്പം ബന്ധു വീട്ടില്‍ കളിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്.
കുട്ടി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട് വീട്ടില്‍ വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയേയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ അറുപതുകാരനെതിരെ പോക്‌സോ നിയമപ്രകാരം ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.