ഫോൺ വിളിക്കിടെ ശല്യം ചെയ്തു: അമ്മ മകൻ്റെ ദേഹം പൊള്ളിച്ചതായി പരാതി

Update: 2025-05-15 02:16 GMT

ഉദുമ : ആൺസുഹൃത്തിനെ വീഡിയോകോൾ ചെയ്യുന്നത് ചോദ്യംചെയ്ത മകൻ്റെ വയറ്റത്ത് ചായപ്പാത്രം ചൂടാക്കിവെച്ച് പൊള്ളിച്ചതായി പരാതി. അമ്മയ്ക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പള്ളിക്കര കീക്കാനം വില്ലേജിലെ 10 വയ സ്സുകാരന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞമാസം 28-നായിരുന്നു സംഭവം. യുവതി പതിവായി വീഡിയോകോൾ ചെയ്യുന്നത് ആരെയാണെന്ന് കുട്ടി ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സംഭവത്തിനു പിന്നാലെ യുവതിയെ കാണാതായിരുന്നു. ഈ സം ഭവത്തിൽ നേരത്തേ വീട്ടുകാർ ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വയറ്റത്ത് പൊള്ളിച്ചെന്നും ശാരീരികമായും മാനസിക മായും ഉപദ്രവിച്ചെന്നുമുള്ള പരാതിയുമായി 10 വയസ്സുകാരൻ പിതാവിനൊപ്പം ബേ ക്കൽ സ്റ്റേഷനിലെത്തിയത്.

Similar News