ചിത്താരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു; ഒരു കാര്‍ തലകീഴായി മറിഞ്ഞു
അപകടത്തില്‍ കാറിലെ അഞ്ച് എയര്‍ബാഗുകളും പൊട്ടി;
കാഞ്ഞങ്ങാട്: ചിത്താരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കാര്‍ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച രാവിലെ സൗത്ത് ചിത്താരിയിലാണ് അപകടമുണ്ടായത്. സൗത്ത് ചിത്താരിയിലെ ബംഗള ഹോട്ടലിന് സമീപം രണ്ടുഭാഗത്തായി സഞ്ചരിച്ച കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഒരു കാര്‍ മറ്റൊരു കാറിന്റെ വശത്ത് ഇടിച്ച ശേഷം മറിയുകയാണുണ്ടായത്. അപകടത്തില്‍ കാറിലെ അഞ്ച് എയര്‍ബാഗുകളും പൊട്ടി. കാറുകളിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.