വീട്ടുമുറ്റത്ത് അതിക്രമിച്ച് കടന്ന് ദമ്പതികളെ മരവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു: 3 പേര്‍ക്കെതിരെ കേസ്
പോക്‌സോ കേസില്‍ പ്രതിയാക്കാന്‍ സഹായിച്ചെന്നാരോപിച്ചായിരുന്നു അക്രമം.;
By : Online correspondent
Update: 2025-05-11 10:37 GMT
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് അതിക്രമിച്ച് കടന്ന് ദമ്പതികളെ മരവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. മാലോം അതിരുമാവ് വള്ളി വീട്ടില്‍ പി.കെ രാജന്‍(45), ഭാര്യ ഉഷ (35)എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. രാജന്റെ പരാതിയില്‍ സതീശന്‍, രാജന്‍, സനീഷ് എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ സംഘം രാജനെ മരവടി കൊണ്ട് അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് ഉഷയെയും ആക്രമിച്ചത്. സനീഷിനെ പോക്‌സോ കേസില്‍ പ്രതിയാക്കാന്‍ സഹായിച്ചെന്നാരോപിച്ചായിരുന്നു അക്രമം.