10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസി.ഫിഷറീസ് എക്‌സ് റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍
മട്ടന്നൂര്‍ സ്വദേശിയായ ശ്രീനിജനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്;
കാഞ്ഞങ്ങാട്: 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസി.ഫിഷറീസ് എക്‌സ് റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. തീരദേശത്തെ ഒരു സ്‌കൂളില്‍ നടന്ന പീഡനക്കേസുമായി ബന്ധപ്പെട്ട് മട്ടന്നൂര്‍ സ്വദേശിയായ ശ്രീനിജ(52)നെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
തീരദേശത്തെ ഫിഷറീസ് ഓഫിസില്‍ ജോലി ചെയ്യുന്ന ശ്രീനിജന്‍ ക്ലാസെടുക്കാന്‍ ഹൈസ്‌കൂളില്‍ പോയിരുന്നു. പതിനാലുകാരിയായ പെണ്‍കുട്ടിയെ ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തി മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് പീഡനം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ശ്രീനിജനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.