പെരിയയില്‍ കാറില്‍ കടത്തുന്നതിനിടെ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

കോഴിക്കോട് താമരശേരിയിലെ സാദിഖലിയെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-07-11 07:09 GMT

പെരിയ: പുളിക്കാലില്‍ കാറില്‍ കടത്തുന്നതിനിടെ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശേരിയിലെ സാദിഖലി(36)യെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുളിക്കാലില്‍ നിന്ന് 256.02 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്നും പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടിയത്. മുളിയാര്‍ പൊവ്വല്‍ സ്വദേശി മുഹമ്മദ് ഡാനിഷ്(30), ചെങ്കള ആലംപാടിയിലെ അബ്ദുള്‍ ഖാദര്‍(40) എന്നിവരെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സാദിഖലി രക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് ഡാനിഷും അബ്ദുള്‍ ഖാദറും നിലവില്‍ റിമാണ്ടിലാണ്. സാദിഖലിയെ താമരശേരിയില്‍ നിന്നാണ് പിടികൂടിയത്.

Similar News