മാവുങ്കാല്‍ മില്‍മ പ്ലാന്റിലെ വാള്‍വില്‍ നിന്നും അമോണിയ ചോര്‍ന്നത് പരിഭ്രാന്തി പരത്തി
അഗ്നിരക്ഷാസേനയെത്തി വാള്‍വിലെ ചോര്‍ച്ച അടച്ച് അപകടാവസ്ഥ ഒഴിവാക്കി.;
By : Online correspondent
Update: 2025-05-05 06:01 GMT
കാഞ്ഞങ്ങാട്: മാവുങ്കാല്‍ മില്‍മ പ്ലാന്റിലെ വാള്‍വില്‍ നിന്നും അമോണിയ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതോടെ ജീവനക്കാര്‍ പുറത്തേക്കോടി. കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാസേനയെത്തി വാള്‍വിലെ ചോര്‍ച്ച അടച്ച് അപകടാവസ്ഥ ഒഴിവാക്കി.
സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഇ.കെ നികേഷ്, ഇ.ടി മുകേഷ്, ബി അനീഷ്, കെ.വി ശ്രീദേവ്, ഫയര്‍ ആന്റ് റെസ്‌ക്യു ഡ്രൈവര്‍മാരായ ഇ. കെ. അജിത്ത്, മിഥുന്‍ മോഹന്‍, ഹോം ഗാര്‍ഡ് സി.വി അനീഷ് എന്നിവരാണ് ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയത്.