കാഞ്ഞങ്ങാട് മരം പൊട്ടി വീണ് 2 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചു നീക്കി;
കാഞ്ഞങ്ങാട്: ലക്ഷ്മി നഗറില്‍ മരം പൊട്ടി വാഹനങ്ങള്‍ക്ക് മുകളില്‍ വീണ് രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് മരത്തിന്റെ ശിഖരങ്ങള്‍ പൊട്ടി വീണത്. മരത്തിന്റെ ചുവട്ടില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു.
ശിഖരങ്ങള്‍ വീണ് ഒരു കാറിനും ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. വാഹനങ്ങളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്ന് ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചു നീക്കി.