പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ നാടുവിട്ടു; ട്രെയിന്‍ യാത്രക്കിടെ കാഞ്ഞങ്ങാട്ട് പിടിയില്‍

വീടുവിട്ടത് പതിനെട്ടും പതിനാലും വയസുള്ള പെണ്‍കുട്ടികള്‍;

Update: 2025-05-28 03:53 GMT

കാഞ്ഞങ്ങാട്: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ നാടുവിട്ടു. ട്രെയിന്‍ യാത്രക്കിടെ ഇരുവരും കാഞ്ഞങ്ങാട് റെയില്‍വെ പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെയാണ് ബുധനാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്ട് വെച്ച് കാസര്‍കോട് റെയില്‍വെ പൊലീസ് കണ്ടെത്തിയത്.

പതിനെട്ടും പതിനാലും വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. വെസ്റ്റ് കോസ്റ്റ് ട്രെയിനിന്റെ പിറകിലത്തെ ജനറല്‍ കോച്ചിലാണ് കാസര്‍കോട് റെയില്‍വെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷംസീര്‍, വിനീത് എന്നിവര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. ട്രെയിന്‍ മംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. കുട്ടികളെ ഇതേ ട്രെയിനില്‍ കണ്ണൂരിലെത്തിച്ച് കണ്ണൂര്‍ സിറ്റി പൊലീസിന് കൈമാറി.

Similar News