ചൂടുള്ള ചായപ്പാത്രം കൊണ്ട് 10 വയസുകാരനെ പൊള്ളിച്ചു; മാതാവിനെതിരെ കേസ്

സ്റ്റേഷനിലെത്തി പരാതി നല്‍കിയത് പിതാവ്;

Update: 2025-05-14 05:26 GMT

ബേക്കല്‍: ചൂടുള്ള ചായപ്പാത്രം കൊണ്ട് പത്തുവയസുകാരനെ പൊള്ളലേല്‍പ്പിച്ചെന്ന പരാതിയില്‍ മാതാവിനെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര പള്ളിപ്പുഴ സ്വദേശിനിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 28ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചായപ്പാത്രം കൊണ്ട് പൊള്ളിക്കുകയുമായിരുന്നു. തുടര്‍ന്ന് പിതാവ് ചൊവ്വാഴ്ച കുട്ടിയെയും കൂട്ടി ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Similar News