ദേശീയ വിദ്യാഭ്യാസ നയം: പത്താം ക്ലാസ് പരീക്ഷ നിര്‍ത്തലാക്കിയോ; വൈറല്‍ സന്ദേശത്തിന്റെ സത്യാവസ്ഥ

Update: 2024-12-18 06:11 GMT

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് മന്ത്രി സഭ അംഗീകാരം നല്‍കിയെന്നും പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ നിര്‍ത്തലാക്കിയെന്നും സൂചിപ്പിച്ച് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ നിഷേധിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഇനി പരീക്ഷ 12ാം ക്ലാസില്‍ മാത്രമായിരിക്കുമെന്നും നാല് വര്‍ഷത്തെ ദൈര്‍ഘ്യമുള്ള കോളേജ് ഡിഗ്രികളോടെ മാസ്റ്റര്‍ ഓഫ് ഫിലോസഫി (എംഫില്‍) ഇല്ലാതാക്കുമെന്നും വൈറല്‍ സന്ദേശത്തില്‍ പറയുന്നു. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ അവരുടെ മാതൃഭാഷയിലും പ്രാദേശിക ഭാഷയിലും ദേശീയ ഭാഷയിലും മാത്രം പഠിപ്പിക്കുമെന്നും വ്യാജ സന്ദേശത്തിലുണ്ട് . എന്നാല്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ തള്ളിക്കളയണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും പി.ഐ.ബി വ്യക്തമാക്കി.

Similar News