യു.ജി.സി നെറ്റ്; ഡിസംബറിലെ പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

അവസാന തീയതി..

Update: 2024-11-25 10:15 GMT

ഡിസംബറില്‍ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്ത് അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കണം. ഡിസംബര്‍ 10 ആണ് അവസാന തീയതി. ഡിസംബര്‍ 11 വരെ ഫീസ് അടക്കാം. ഡിസംബര്‍ 13 രാത്രി 11.50 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്ന് മുതല്‍ 19 വരെയാണ് പരീക്ഷ. നെറ്റ് യോഗ്യതയ്‌ക്കൊപ്പം ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും പരീക്ഷയിലൂടെ നേടിയെടുക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് മേല്‍നോട്ടം വഹിക്കുന്നത്.https://ugcnetdec2024.ntaonline.in/site/ലോഗിൻ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം

ഫീസ് ഘടന

ജനറല്‍-1150 രൂപ

മുന്നോക്ക വിഭാഗത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍, ഒ.ബി.സി, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം വിഭാഗങ്ങള്‍ക്ക് ഇളവുലഭിക്കും.

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് 325 രൂപ ,

ഒ.ബി.സി നോണ്‍ ക്രീമി ലെയര്‍ 600 രൂപ

Similar News