അങ്കണവാടികളില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ 20 കോടി രൂപ അനുവദിച്ചു
അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡിനാണ് സഹായം അനുവദിച്ചത്;
By : Online correspondent
Update: 2025-11-05 09:16 GMT
തിരുവനന്തപുരം: അങ്കണവാടികളില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെന്‍ഷന്‍ വിരമിക്കല്‍ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നല്‍കുന്നതിനാണ് സഹായം ആവശ്യപ്പെട്ടത്.
സാമ്പത്തിക സ്വയം പര്യാപ്തതയില്ലാത്ത ബോര്‍ഡ് സര്‍ക്കാര്‍ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. ബോര്‍ഡിന് പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപയാണ്. പെന്‍ഷന്‍ വിതരണത്തിനു മാത്രം മാസം 4. 26 കോടി രൂപ വേണം. കഴിഞ്ഞ നാലരവര്‍ഷത്തില്‍ 76 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി ബോര്‍ഡിന് അനുവദിച്ചത് എന്നും മന്ത്രി അറിയിച്ചു.