കോണ്‍ക്രിറ്റ് തൊഴിലാളി മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
നെക്രാജെ ചേടിക്കാന ഉന്നതിയിലെ സി.എച്ച് സുമന്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്;
By : Online correspondent
Update: 2025-09-18 05:17 GMT
ബദിയടുക്ക: കോണ്‍ക്രിറ്റ് തൊഴിലാളിയായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ചേടിക്കാന ഉന്നതിയിലെ സി.എച്ച് സുമന്തിനെ (26)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സുമന്തിനെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
മരണ കാരണം വ്യക്തമല്ല. പരേതനായ മുരളീധരന്റെയും സുന്ദരിയുടെയും മകനാണ്. അവിവാഹിതന്‍. സഹോദരങ്ങള്‍: സുശാന്ത്, സുഷ്മിത. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.