നീര്‍ച്ചാല്‍: ആസ്പത്രി ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ബേള മജിര്‍പ്പള്ളക്കട്ടയില്‍ താമസക്കാരനുമായ രാഘവന്‍(56) ആണ് മരിച്ചത്. ബേള കൗമുദി ഗ്രാമീണ നേത്രാലയയിലെ ജീവനക്കാരനാണ്. ഇന്നലെ രാവിലെ ആസ്പത്രിയുടെ ഉടമസ്ഥതയിലുള്ള മാന്യയിലെ സ്ഥലത്ത് മറ്റു ജോലിക്കാരുമായി തേങ്ങ പറിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആസ്പത്രി ജോലിക്കിടെ രാഘവന്‍ ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിവന്നിരുന്നു. ഭാര്യ: മോഹിനി. മക്കള്‍: നവിനാഷ്, നവ്യ. മരുമക്കള്‍: മീനാക്ഷി, സജിത്. സഹോദരങ്ങള്‍: മണികണ്ഠന്‍, സുധാകരന്‍, ഉമേശ്, ബാലകൃഷ്ണ, ചന്ദ്രശേഖര, ജഗദീശ്, ചന്ദ്രാവതി.