കുമ്പഡാജെയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നായ ചത്തു

Update: 2025-12-11 08:17 GMT

ബദിയടുക്ക: കുമ്പഡാജെയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നായ ചത്തു. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കുമ്പഡാജെ കാടമ്പള്ളിയിലെ പ്രകാശിന്റെ വീടിന് സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ്. പന്നിയെ കൊല്ലാന്‍വെച്ച പടക്കമാണ് പൊട്ടിയതെന്നാണ് സംശയിക്കുന്നത്.

Similar News