ജോലി സ്ഥലത്ത് കുഴഞ്ഞുവീണ യുവാവ് മരിച്ചു
സീതാംഗോളിക്ക് സമീപം മുഖാരിക്കണ്ടം കോടിമൂലയിലെ ഹര്‍ഷ രാജ് ആണ് മരിച്ചത്;
നീര്‍ച്ചാല്‍: ജോലി സ്ഥലത്ത് കുഴഞ്ഞു വീണ യുവാവ് മരിച്ചു. സീതാംഗോളിക്ക് സമീപം മുഖാരിക്കണ്ടം കോടിമൂലയിലെ ഹര്‍ഷ രാജ്(26) ആണ് മരിച്ചത്. സീതാംഗോളിയിലെ സോളാര്‍ സ്ഥാപനത്തിലെ തൊഴിലാളിയാണ്. കന്യപ്പാടിക്ക് സമീപം മാടത്തടുക്കയിലെ ബന്ധു വീട്ടിലാണ് താമസം. വ്യാഴാഴ്ച നീര്‍ച്ചാലിന് സമീപം രത്‌നഗിരിയില്‍ ഒരു സ്വകാര്യവ്യക്തിയുടെ വീട്ടില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്ന ജോലിക്കിടെ ഉച്ച ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന ഹര്‍ഷരാജ് തലക്കറക്കം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ കുമ്പളയിലെ ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരു എ.ജെ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരേതരായ കേശവന്റെയും ജയന്തിയുടെയും മകനാണ്. അവിവാഹിതനാണ്. ഏക സഹോദരി അര്‍ച്ചന. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.