കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

Update: 2025-12-09 09:57 GMT

നീര്‍ച്ചാല്‍: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. ഏണിയര്‍പ്പ് താനം വീട്ടിലെ സുശീല(58)യാണ് മരിച്ചത്. കഴിഞ്ഞ മാസം 11ന് വീട്ടില്‍ കുഴഞ്ഞുവീണ സുശീലയെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ആസ്പത്രിയില്‍ വെച്ച് മരണം സംഭവിച്ചു. ഭര്‍ത്താവ്: കൃഷ്ണ. മക്കള്‍: രമ്യ, രഞ്ജിത്ത്, രതീശ്. മരുമകന്‍: ഉദയകുമാര്‍. സഹോദരങ്ങള്‍: നാരായണി, മാധവി, കൃഷ്ണന്‍, മോഹിനി, ശാരദ, പരേതനായ രാഘവന്‍.

Similar News