അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
മണിയംപാറ സംട്ടനടുക്കയിലെ പത്മാവതിയാണ് മരിച്ചത്;
By : Online correspondent
Update: 2025-09-23 05:52 GMT
പെര്‍ള: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മണിയംപാറ സംട്ടനടുക്കയിലെ പത്മാവതി(35)യാണ് മരിച്ചത്. അസുഖം മൂലം മാസങ്ങളോളമായി മംഗളൂരുവിലും മറ്റ് ആസ്പത്രികളിലും ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. നിര്‍ദ്ദന കുടുംബത്തിലെ അംഗമായതിനാല്‍ നാട്ടുകാര്‍ ചികിത്സാ ഫണ്ട് സ്വരൂപിക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ജയരാമ പൂജാരിയാണ് പത്മാവതിയുടെ ഭര്‍ത്താവ്. രക്ഷിത, ദീക്ഷ എന്നിവര്‍ മക്കളാണ്.