തട്ടുകടയില്‍ നിന്ന് ഓംലറ്റ് തൊണ്ടയില്‍ കുടുങ്ങി ബദിയടുക്ക സ്വദേശി മരിച്ചു

Update: 2025-09-22 07:04 GMT

ബദിയടുക്ക: ഓംലറ്റ് തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളി മരിച്ചു. ബദിയടുക്ക ചുള്ളിക്കാന സ്വദേശിയും ബാറടുക്കയില്‍ താമസക്കാരനുമായ വിശാന്ത് ഡി സൂസ(52)യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീടിന് സമീപമുള്ള തട്ടുകടയില്‍ നിന്നും ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ഓംലറ്റ് തൊണ്ടയില്‍ കുടുങ്ങി ശ്വാസ തടസ്സമുണ്ടായി കുഴഞ്ഞു വീഴുകയാണത്രെയുണ്ടായത്. ഉടനെ കുമ്പള ജില്ലാ സഹകരണ ആസ്പത്രിയിലേക്ക് എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബേള കട്ടത്തങ്ങാടിയിലെ വെല്‍ഡിംഗ് സ്ഥാപനത്തിലെ തൊഴിലാളിയായ വിശാന്ത് പരേതനായ പോക്കറായില്‍ ഡി സൂസയുടെയും ലില്ലി ഡി സൂസയുടെയും ഏക മകനാണ്. അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ബദിയടുക്ക പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി അസ്വഭവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

Similar News