ഉത്തരദേശം വാര്‍ത്ത ഫലം കണ്ടു; പുത്തിഗെയിലെ വീട്ടുപറമ്പിലെ തകര്‍ന്ന് വീഴാറായ വൈദ്യുതി തൂണ്‍ മാറ്റി
പുത്തിഗെ കട്ടത്തടുക്കയിലെ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷുക്കൂര്‍ കണാജെയുടെ വീട്ടുപറമ്പിലാണ് വൈദ്യുതി തൂണ്‍ തകര്‍ന്ന് വീഴാറായ സ്ഥിതിയിലുണ്ടായിരുന്നത്.;
സീതാംഗോളി: ഉത്തരദേശം വാര്‍ത്ത ഫലം കണ്ടു. തകര്‍ന്ന് വീഴാറായ വൈദ്യുതി തൂണ്‍ കെ.എസ്.ഇ.ബി. അധികൃതര്‍ മാറ്റി സ്ഥാപിച്ചു. പുത്തിഗെ കട്ടത്തടുക്കയിലെ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷുക്കൂര്‍ കണാജെയുടെ വീട്ടുപറമ്പിലാണ് വൈദ്യുതി തൂണ്‍ തകര്‍ന്ന് വീഴാറായ സ്ഥിതിയിലുണ്ടായിരുന്നത്.
തൂണിന് സമീപത്തെ മരത്തിന്റെ വേരുകള്‍ ചുറ്റി അടിഭാഗം വിള്ളല്‍ വീണ് ഏത് സമയവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലായിരുന്നു. പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് കാട്ടി സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസര്‍ക്ക് നേരത്തെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്ന് പരാതി സെല്ലില്‍ അപേക്ഷ നല്‍കി. ഇതോടെ സ്ഥലം സന്ദര്‍ശിച്ച് പോയതല്ലാതെ മാറ്റിസ്ഥാപിക്കാന്‍ നടപടിയുണ്ടായില്ല. ഇത് സംബന്ധിച്ച് മെയ് 30ന് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വൈദ്യുതി തൂണിന് സമീപത്തെ മരം മുറിച്ച് നീക്കുകയും തൂണ്‍ മാറ്റി സ്ഥാപിക്കുകയുമായിരുന്നു.