എക് സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി രണ്ടാം ഭാര്യയുടെ വീട്ടില്‍ എം.ഡി.എം.എയുമായി പൊലീസ് പിടിയില്‍

യുവാവില്‍ നിന്നും കണ്ടെത്തിയത് 6.30 ഗ്രാം മയക്കുമരുന്ന്;

Update: 2025-05-21 04:53 GMT

ബദിയടുക്ക: എക് സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി രണ്ടാം ഭാര്യയുടെ വീട്ടില്‍ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായി. ഉപ്പള സ്വദേശിയും പെര്‍ള കണ്ണാടിക്കാനയില്‍ താമസക്കാരനുമായ അബ്ദുള്‍ ലത്തീഫ് എന്ന ചോക്കിരി ലത്തീഫിനെ(43)യാണ് 6.30 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്.

ലത്തീഫിന്റെ രണ്ടാം ഭാര്യയുടെ കണ്ണാടിക്കാനയിലുള്ള വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കെത്തിയത്. 10 ദിവസം മുമ്പ് ലത്തീഫ് കാറില്‍ കടത്താന്‍ ശ്രമിച്ച 3.8 ഗ്രാം എം.ഡി.എം.എ കുമ്പള എക് സൈസ് പിടികൂടിയിരുന്നു. എക് സൈസിനെ കണ്ടതോടെ ലത്തീഫ് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

Similar News