കാണാതായ തൊഴിലാളിയുടെ മൃതദേഹം തോട്ടിലെ വെള്ളക്കെട്ടില്‍ കണ്ടെത്തി
ഏത്തടുക്ക ബാളഗദ്ദെയിലെ നാരായണ മണിയാണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്;
ബദിയടുക്ക: കാണാതായ കൂലിതൊഴിലാളിയുടെ മൃതദേഹം വീട്ടില്‍ നിന്നും അല്‍പ്പം മാറിയുള്ള തോട്ടില്‍ കണ്ടെത്തി. കുംബഡാജെ ഏത്തടുക്ക ബാളഗദ്ദെയിലെ നാരായണ മണിയാണി(48)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജുലായ് 28ന് രാവിലെ 8.30മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയ നാരായണനെ കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് സഹോദരന്‍ ഉദയ കുമാര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി അന്വേഷിക്കുന്നതിനിടെയാണ്മൃതദേഹം തോട്ടിലെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്.
കുംബഡാജെയില്‍ നിന്ന് ബെള്ളൂര്‍ പെറുവത്തോടിയിലെ കവുങ്ങ് തടികൊണ്ടുണ്ടാക്കിയ പാലത്തിലൂടെയാണ് നാരായണ ബെള്ളൂര്‍ കായ്മലതിലെ ജോലി സ്ഥലത്തേക്ക് എത്താറുള്ളത്. പാലം കടക്കുന്നതിനിടെ കാല്‍ തെന്നി തോട്ടില്‍ വീണതാകാമെന്ന് പൊലീസ് പറഞ്ഞു. ബാളഗദ്ദെയിലെ കൊഗ്ഗുവിന്റെയും ചന്ദ്രാവതിയുടെയും മകനാണ്. ഭാര്യ: സരസ്വതി. മക്കള്‍: വൈശാഖ്, ആതിര. സഹോദരങ്ങള്‍: ശകുന്തള, ഉദയ, ഭാസ്‌കര, ശ്രീധര. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.